വിവാദങ്ങൾ എസ്.എഫ്.ഐയെ ഒരിക്കലും ബാധിക്കില്ലന്ന് മഹാരാജാസിലെ വിദ്യാർത്ഥികൾ, ഇനിയും ഒപ്പമെന്ന് !

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുമായി ബന്ധപ്പെട്ടുണ്ടായ ഒരു വിവാദവും എസ്.എഫ്.ഐക്ക് തിരിച്ചടിയാകില്ലന്നു ഉറപ്പിച്ചു പറഞ്ഞ് എറണാകുളം മഹാരാജാസ് കോളജ് വിദ്യാർത്ഥികൾ. വിവാദങ്ങൾക്ക് പിന്നിൽ പച്ചയായ രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണെന്നാണ് വിദ്യാർത്ഥികളിൽ ബഹുഭൂരിപക്ഷവും കരുതുന്നത്. അങ്ങനെ കരുതാൻ വിദ്യാർത്ഥികൾക്ക് അവരുടേതായ കാരണങ്ങളുമുണ്ട്.

എസ്.എഫ്.ഐ ആയാൽ പിന്നെ പരീക്ഷ എഴുതാതെ തന്നെ വിജയിക്കാമെന്ന പ്രചരണത്തിലും മഹാരാജാസ് വിദ്യാർത്ഥികൾ രോക്ഷത്തിലാണ്. രാഷ്ട്രീയ പകപോക്കലിനായി ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നവർ മഹത്തായ ഒരു കോളജിന്റെ പാരമ്പര്യത്തെയാണ് ചോദ്യം ചെയ്യുന്നതെന്നും വിദ്യാർത്ഥികൾ തുറന്നടിക്കുന്നു. കെ.എസ്.യുവിനെ മുൻ നിർത്തി ചില കേന്ദ്രങ്ങളാണ് എസ്.എഫ്.ഐക്ക് എതിരെ പ്രവർത്തിക്കുന്നതെന്ന ആരോപണവും വിദ്യാർത്ഥികൾക്കിടയിൽ നിന്നും ഉയർന്നിട്ടുണ്ട്. ഇതിനെല്ലാം മറുപടി അടുത്ത കോളജ് യൂണിയൻ തിരഞ്ഞെടുപ്പിലും ലഭിക്കുമെന്നാണ് അവരുടെ വാദം.

അതേസമയം, എസ്.എഫ്.ഐക്കെതിരെ വിമർശനം ഉയർത്തിയ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനയിലെ നേതാക്കൾ പോലും ഇപ്പോഴത്തെ വിവാദങ്ങൾ കൊണ്ട് എസ്.എഫ്.ഐക്ക് ഒരു തിരിച്ചടിയും ലഭിക്കില്ലന്ന നിലപാടുകാരാണ്. എക്സ് പ്രസ്സ് കേരളക്ക് നൽകിയ പ്രസക്തമായ പ്രതികരണങ്ങളുടെ പൂർണ്ണരൂപം ചാനലിന്റെ യൂട്യൂബ് , എഫ്.ബി പേജുകളിൽ കാണാം.

 

Top