ഉത്തരക്കടലാസില്‍ പ്രണയഗാനങ്ങളും കവിതകളുമെഴുതി വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു

exam

കൊല്‍ക്കത്ത:ലോ കോളേജ്‌ വിദ്യാര്‍ഥികളായ പത്തുപേര്‍ ഉത്തരക്കടലാസില്‍ ഹിന്ദി, ബംഗാളി സിനിമകളിലെ പ്രണയഗാനങ്ങളും കവിതകളും എഴുതിയതിന് പരീക്ഷാകണ്‍ട്രോളര്‍ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു.

മാള്‍ഡയിലെ ബാല്‍ഗുരുഘട്ട് ലോ കോളേജിലെ വിദ്യാര്‍ഥികളെയാണ് രണ്ടുവര്‍ഷത്തേക്ക് കോളേജില്‍നിന്ന് പുറത്താക്കിയത്.

മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥികളാണിവര്‍. പ്രത്യേകസമിതി നടത്തിയ അന്വേഷണത്തിലാണ് ഇവരെ പുറത്താക്കാന്‍ തീരുമാനിച്ചത്. സാധാരണഗതിയില്‍ അച്ചടക്കലംഘനം നടത്തുന്ന വിദ്യാര്‍ഥികളെ ഒരു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്യാറ്.

എന്നാല്‍, ഇവര്‍ ഗുരുതരമായ അച്ചടക്കലംഘനം നടത്തിയതിനാലാണ് രണ്ടുവര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതെന്ന് പരീക്ഷാകണ്‍ട്രോളര്‍ അറിയിച്ചു.

Top