ഫീസ് വര്‍ധന പൂര്‍ണമായും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യച്ചങ്ങല തീര്‍ത്ത് ജെ.എന്‍.യു വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി : ജെ.എന്‍.യു സര്‍വകലാശാല നടപടിക്കെതിരെ മനുഷ്യച്ചങ്ങല തീര്‍ത്ത് ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്റെ സമരം. ദേശീയ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായാണ് ഡല്‍ഹിയിലെ കൊണാട്ട് പ്ലേസില്‍ വിദ്യാര്‍ഥികള്‍ മനുഷ്യച്ചങ്ങല തീര്‍ത്തത്.

പൊതുവിദ്യഭ്യാസം സംരക്ഷിക്കാനുള്ള സമരമാണിതെന്നും ഇതിനോട് രാജ്യത്തെ മുഴുവന്‍ കാമ്പസുകളും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണമെന്നും ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ ആഹ്വാനം ചെയ്തിരുന്നു.

ഫീസ് വര്‍ധന പൂര്‍ണമായും പിന്‍വലിക്കാത്ത നടപടിക്കെതിരെ കനത്ത പ്രതിഷേധമാണ് ജെ.എന്‍.യുവില്‍ അരങ്ങേറുന്നത്. ഹോസ്റ്റല്‍ ഫീസ് വര്‍ധന അടക്കമുള്ള സര്‍വകലാശാല തീരുമാനത്തിനെതിരെ രണ്ട് പാര്‍ലമെന്റ് മാര്‍ച്ചും ഇതിനകം വിദ്യാര്‍ഥികള്‍ നടത്തി. സമരത്തെത്തുടര്‍ന്ന് ഫീസ് രണ്ട് തവണ ഭാഗികമായി സര്‍വകലാശാല കുറച്ചിരുന്നു. എന്നാല്‍ ഫീസ് വര്‍ധന പൂര്‍ണമായും പിന്‍വലിക്കണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് വിദ്യാര്‍ഥികള്‍.

Top