പാക് ന്യൂനപക്ഷങ്ങള്‍ക്ക്‌ വേണ്ടി സംസാരിച്ചു; വനിതാ ഓഫീസറെ കൊണ്ട് മാപ്പ് പറയിച്ചു

മ്മുടെ അയല്‍രാജ്യങ്ങളില്‍ ന്യൂനപക്ഷ വേട്ട നടക്കുന്നതേയില്ലെന്ന് വരെ അവകാശപ്പെടുന്ന തരത്തിലാണ് പൗരത്വ ഭേദഗതി ബില്‍ നിയമമായി മാറിയതോടെ വിമര്‍ശകരുടെ അവകാശവാദം. എന്നാല്‍ ഇത്തരത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കായി സംസാരിച്ച പാകിസ്ഥാന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് ഓഫീസറെ കൊണ്ട് വിദ്യാര്‍ത്ഥികള്‍ മാപ്പ് പറയിക്കുകയും, സ്വന്തം മകന്‍ കാഫിറാണെന്ന് പറയിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ക്കും തുല്യ അവകാശം നല്‍കണമെന്ന് വാദിച്ചതിന്റെ പേരിലാണ് അറ്റോക് അസിസ്റ്റന്റ് കമ്മീഷണര്‍ ജന്നത്ത് ഹുസൈന്‍ നെകോകാരയെ നിര്‍ബന്ധിച്ച് മാപ്പ് പറയിച്ചത്. മകന് പ്രവാചകന്റെ പേരായ മുഹമ്മദ് എന്നാണ് പേരു നല്‍കിയതെങ്കിലും ഇയാള്‍ മുസ്ലീമല്ല അഹമ്മദിയാണെന്നും, കാഫിറാണെന്നും വിദ്യാര്‍ത്ഥികള്‍ പറയിച്ചു.

അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് വനിതാ ഓഫീസര്‍ക്ക് ഈ അപമാനം നേരിട്ടത്. വ്യത്യാസങ്ങള്‍ മാറ്റിവെച്ച് ഒന്നിച്ച് നില്‍ക്കാനാണ് വനിതാ ഓഫീസര്‍ പാകിസ്ഥാനിലെ ജനങ്ങളോട് ആവശ്യപ്പെട്ടത്. രാജ്യത്തെ അമുസ്ലീങ്ങള്‍ക്കും അവകാശങ്ങള്‍ നല്‍കണം, ദൗര്‍ഭാഗ്യമെന്ന് പറയട്ടെ ഇതല്ല നാട്ടിലെ രീതി. സ്വയം പാകിസ്ഥാനികള്‍ എന്ന് മാത്രം വിശേഷിപ്പിക്കാന്‍ കഴിയട്ടെ, ജന്നത്ത് ഹുസൈന്‍ പറഞ്ഞു.

എന്നാല്‍ ഈ വാക്കുകള്‍ പുറത്തുവന്നതോടെ സര്‍ക്കാര്‍ കെട്ടിടത്തിലേക്ക് പ്രതിഷേധക്കാര്‍ ഇരച്ചുകയറി ഓഫീസറെ കൊണ്ട് മാപ്പ് പറയിച്ചു. ഇസ്ലാമിനെ കുറിച്ച് സംസാരിക്കുമ്പോള്‍ ഹിജാബ് ധരിച്ചില്ലെന്നതിന്റെ പേരിലും അസിസ്റ്റന്റ് കമ്മീഷണറെ വിദ്യാര്‍ത്ഥികള്‍ അപമാനിച്ചു.

Top