പ്രളയം; നഷ്ടപ്പെട്ട പാഠപുസ്തകങ്ങള്‍ക്ക് പകരം പുതിയവ വിതരണത്തിന് തയ്യാറായി

തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെട്ട പാഠപുസ്തകങ്ങള്‍ക്ക് പകരം പുതിയ പാഠപുസ്തകങ്ങള്‍ വിതരണത്തിന് തയ്യാറായി. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

പുസ്തകങ്ങള്‍ തിങ്കളാഴ്ച മുതല്‍ വിതരണം നടത്തും. പാഠപുസ്തകങ്ങള്‍ക്ക് പുറമേ നഷ്ടപ്പെട്ടു പോയ പഠനോപകരണങ്ങളും വിതരണം ചെയ്യാന്‍ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

നോട്ടുപുസ്തകം, പെന്‍സില്‍, സ്‌കൂള്‍ബാഗ്, കുട, പേന, ചോറ്റുപാത്രം, ഇന്‍സ്ട്രുമെന്റ് ബോക്‌സ് എന്നിവയാണ് ലഭ്യമാക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Top