പാലക്കാട് ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

drawned

പാലക്കാട്: ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. പാലക്കാട് നൂറണിയന്‍ ക്ഷേത്രകുളത്തിലാണ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചത് .നൂറണി ഒന്നാം തെരുവിലെ രമേശിന്റെ മകന്‍ സൂരജ്, നൂറണി രണ്ടാം തെരുവിലെ രാജുവിന്റെ മകന്‍ ഭരത് എന്നിവരാണ് മരിച്ചത്.

പാലക്കാട് ബിഗ്ബസാര്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസിലെ വിദ്യാര്‍ഥിയാണ് സൂരജ്. കണ്ണദേവന്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ ഭരത് എസ്എസ്എല്‍സി പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു.

സുഹൃത്തുക്കളായ രണ്ടു പേരും വൈകുന്നേരം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു. നീന്തുന്നതിനിടെ ഇരുവരും മുങ്ങിത്താഴുകയായിരുന്നു. സമീപത്തെ കടവിലുണ്ടായിരുന്ന ആളുകള്‍ ബഹളം ഉണ്ടാക്കിയതോടെ നാട്ടുകാര്‍ ഇവരെ രക്ഷപെടുത്താന്‍ ശ്രമിച്ചു.

സൂരജിനെ രക്ഷപെടുത്തിയെങ്കിലും ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരണത്തിന് കീഴടങ്ങുകയായിരുന്നു. എന്നാല്‍ ഭരത് കുളത്തില്‍ മുങ്ങിത്താണു. കുളത്തില്‍നിന്നും പുറത്തെടുക്കുമ്പോഴേക്കും മരിച്ചിരുന്നു.

Top