റിക്രൂട്ട്‌മെന്റ് കഴിഞ്ഞിട്ടും ജോലിയില്ല; റെയില്‍വെ ട്രാക്കില്‍ കുത്തിയിരുന്നു ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം

rail

മുംബൈ: റെയില്‍വെയില്‍ ജോലി ആവശ്യപ്പെട്ട് ട്രാക്കില്‍ കുത്തിയിരിപ്പ് സമരവുമായി ഉദ്യോഗാര്‍ഥികള്‍. റിക്രൂട്ട്‌മെന്റ് നടത്തി നാലു വര്‍ഷം കഴിഞ്ഞിട്ടും നിയമനം നടത്താത്തതിനെതിരെയാണ് ഉദ്യോഗാര്‍ഥികള്‍ വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്.

സമരക്കാരില്‍ പലരും റെയില്‍വേയുടെ പരീക്ഷ പാസായി ലിസ്റ്റില്‍ ഇടം പിടിച്ചവരാണ്. റിക്രൂട്ട്‌മെന്റ് കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തതിനാല്‍ ഇതുവരെ പത്ത് ഉദ്യോഗാര്‍ഥികള്‍ ആത്മഹത്യ ചെയ്തുവെന്നും സമരക്കാര്‍ ആരോപിച്ചു.

ട്രാക്കിലെ കുത്തിയിരിപ്പു സമരത്തെ തുടര്‍ന്ന് 30 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി റയില്‍വേ അധികൃതര്‍ അറിയിച്ചു. റെയില്‍വെ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പൊലീസെത്തുകയും, ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തുകയും സമരം ഒത്തുതീര്‍ക്കുകയും ചെയ്തു.

Top