കണ്‍സെഷന്‍ അനുവദിച്ചില്ല; കെഎസ്ആര്‍ടി ജീവനക്കാരനെ ആക്രമിച്ച് വിദ്യാര്‍ത്ഥികള്‍

Attack

തിരുവനന്തപുരം: കണ്‍സെഷന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ഡിപ്പോയിലെ ജീവനക്കാരനെ വിദ്യാര്‍ഥികള്‍ തല്ലിയതായി പരാതി. മര്‍ദനത്തില്‍ പരിക്കേറ്റ സജീഷിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

മാരായമുട്ടത്ത് നിന്ന് ധനുവച്ചപുരം ഐടിഐലേക്ക് പോകേണ്ട വിദ്യാര്‍ഥികള്‍ക്ക് നെയ്യാറ്റിന്‍കരയില്‍ വന്ന് പോകുന്നതിനുളള കണ്‍സെഷന്‍ അനുവദിക്കാത്തതില്‍ നാളുകളായി വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിലാണ്. ഇന്ന് ഓഫീസിന് പാറത്ത് നില്‍ക്കുകയായിരുന്ന സജീഷിനെ 25 ഓളം വിദ്യാര്‍ഥികള്‍ ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി .

Top