പന്ത്രണ്ടുവയസുകാരിയെ ബലാത്സംഗത്തിനിരയാക്കിയ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ പിടിയില്‍

Untitlerape

ഹൈദരാബാദ്: പന്ത്രണ്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത മൂന്ന് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

തെലങ്കാനയിലെ ജോഗു ലംബ ഗദ്വാള്‍ ജില്ലയിലാണ് സംഭവം. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പ്രതികളില്‍ രണ്ടുപേര്‍ 9- ാം ക്ലാസ് വിദ്യാര്‍ത്ഥികളും ഒരാള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്

സംഭവം പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞതിനെ തുടര്‍ന്ന് അവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തിനിടെ, പ്രതികളായ രണ്ടുപേര്‍ പെണ്‍കുട്ടിയെ ഏതാനും മാസങ്ങള്‍ക്ക് മുന്‍പും ലൈംഗികമായി പീഡിപ്പിച്ചതായി പോലീസ് കണ്ടെത്തി. എന്നാല്‍ നാണക്കേട് ഭയന്ന് മാതാപിതാക്കള്‍ അന്ന് പരാതി നല്‍കാന്‍ തയ്യാറായില്ല.

Top