ഗവർണ്ണർ നടത്തുന്ന കാവിവൽക്കരണം ചെറുത്ത് തോൽപ്പിക്കുമെന്ന് വിദ്യാർത്ഥികൾ, എസ്.എഫ്.ഐ പ്രതിഷേധത്തിൽ അണിചേരുമെന്നും പ്രഖ്യാപനം

കേരള ഗവർണ്ണർ ആരീഫ് മുഹമ്മദ് ഖാന്‍ സംഘപരിവാറുമായി ബന്ധപ്പെട്ടവരെ കാലിക്കറ്റ് – കേരള സർവകലാശാല സെനറ്റിലേക്ക് നോമിനേറ്റ് ചെയ്ത നടപടിയിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. എറണാകുളം മഹാരാജാസ് കോളേജ്, ലോ കോളേജ് വിദ്യാർത്ഥികളാണ് എക്സ്പ്രസ്സ് കേരളയോട് നടത്തിയ പ്രതികരണത്തിൽ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. വിഷയത്തിൽ എസ്‌.എഫ്.ഐ സ്വീകരിച്ച നിലപാടിനോടുള്ള ഐക്യധാര്ട്യവും വിദ്യാർത്ഥികൾ പ്രഖ്യാപിച്ചു. സ്ഥാനമേറ്റത് മുതൽ ഗവർണ്ണർ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല നശിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് പ്രവർത്തിക്കുന്നതെന്നും വിദ്യാഭ്യാസ രംഗത്ത് കാവി അജണ്ട നടപ്പാക്കാനാണ് ശ്രമമെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. വിദ്യാർത്ഥി പക്ഷത്ത് നിന്ന് എസ്‌.എഫ്.ഐക്ക് ഒപ്പം ഗവർണ്ണർക്കെതിരായ പ്രതിഷേധ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഭൂരിഭക്ഷം വിദ്യാർത്ഥികളും വ്യക്തമാക്കി.

ഗവർണ്ണർ ആരീഫ് മുഹമ്മദ് ഖാന്‍ തന്റെ അധികാരം ദുരുപയോഗം ചെയ്യുകയാണെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. കേരളത്തിലെ ഇടതുപക്ഷ സർക്കാർ ജനക്ഷേമം ലക്‌ഷ്യം വെച്ച് സംസ്ഥാന നിയമസഭയിൽ പാസാക്കുന്ന ബില്ലുകൾ അടക്കം തടഞ്ഞ് വെച്ച് അതിന്റെ മേലെ അടയിരിക്കുന്ന സമീപനമാണ് ഗവർണ്ണർ ആവർത്തിച്ച് വരുന്നത്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ ഇടപെടാൻ കഴിയാത്ത ആർ.എസ്.എസ് വക്താക്കൾക്ക് അതിനുള്ള അവസരം ഒരുക്കാനാണ് ഗവർണ്ണറുടെ ശ്രമം. സംഘപരിവാർ അജണ്ടകളെ ജനങ്ങളിൽ എത്തിക്കാൻ കേന്ദ്ര സർക്കാർ വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന മാറ്റങ്ങളെ കുറിച്ച് വിദ്യാർത്ഥി സമൂഹം അവബോധരാണ്. ഇതേ അജണ്ട കേരളത്തത്തിലും നടപ്പിലാക്കി പൊതു സമൂഹത്തിൽ ആർ.എസ്.എസിന് ഇടം നൽകാനുള്ള ശ്രമങ്ങളാണ് ഗവർണ്ണർ നടത്തുന്നതെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി. എന്നാൽ, ഇത്തരം ശ്രമങ്ങളെ വിദ്യാര്തഥി സമൂഹം ചെറുത്തു തോല്പിക്കുമെന്നും വ്ദ്യാര്ഥികൾ പറഞ്ഞു.

എസ്.എഫ്.ഐ ഗവർണ്ണർക്കെതിരെ നടത്തുന്ന പ്രതിഷേധത്തിന് പൂർണ്ണ പിൻതുണയാണ് എക്സ്പ്രസ്സ് കേരളയോട് പ്രതികരിച്ച മുഴുവൻ വിദ്യാര്ഥികളും പ്രഖ്യാപിച്ചത്. എല്ലാ കാലത്തും വിദ്യാഭ്യാസ മേഖയിലെ അനീതിക്കെതിരെ പോരാടിയ സംഘടനയാണ് എസ്.എഫ്.ഐയെന്നും, ഈ വിഷയത്തിൽ കേരളത്തിലെ ബഹുഭൂരിഭക്ഷം വിദ്യാർത്ഥികളും ഗവർണ്ണറുടെ നിലപാടുകൾക്കെതിരെ എസ്.എഫ്.ഐക്ക് ഒപ്പം അണിനിരന്ന് പ്രതിഷേധിക്കുമെന്നും വിദ്യാർത്ഥികൾ പറഞ്ഞു. വിഷയുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ നേരത്തെ പ്രഖ്യാപിച്ച പോലെ കാമ്പസുകളിൽ ഗവർണ്ണറെ പ്രവേശിപ്പിക്കില്ലെന്നതാണ് വിദ്യാർത്ഥികളുടെയും പക്ഷം. ശക്തമായ സമരത്തിലൂടെ ഇത് നടപ്പിലാക്കാൻ എസ്.എഫ്.ഐക്ക് ഒപ്പം അണി നിരന്ന് പ്രതിഷേധിക്കുമെന്നും വിദ്യാർത്ഥികൾ എക്സ്പ്രസ്സ് കേരളയോട് വ്യക്തമാക്കി. (എറണാകുളം മഹാരാജാസ് കോളേജ്, ലോ കോളേജ് വിദ്യാർത്ഥികൾ നടത്തിയ പ്രതികരണത്തിന്റെ പൂർണ രൂപം താഴെ….)

Top