വിദ്യാർത്ഥികൾ സ്കൂളുകളിൽ നിർബന്ധമായി എത്തണമെന്നില്ല ; മന്ത്രി വി ശിവൻ കുട്ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 21-ാം തീ​യ​തി മു​ത​ല്‍ എ​ല്ലാ കു​ട്ടി​ക​ളും നി​ര്‍​ബ​ന്ധ​മാ​യും സ്‌​കൂ​ളി​ല്‍ എ​ത്ത​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ തി​ട്ടൂ​രം ഇ​റ​ക്കി​യി​ട്ടി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി. എ​ല്ലാ കു​ട്ടി​ക​ളും സ്‌​കൂ​ളി​ല്‍ വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ശി​വ​ന്‍​കു​ട്ടി പ​റ​ഞ്ഞു.

21 മു​ത​ല്‍ സ്‌​കൂ​ളൂ​ക​ല്‍ സാ​ധാ​ര​ണ നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കും. ഇ​ന്ന് സ്‌​കൂ​ളു​ക​ള്‍ തു​റ​ന്ന​പ്പോ​ള്‍ ന​ല്ല രീ​തി​യി​ലു​ള്ള പ​ങ്കാ​ളി​ത്ത​മു​ണ്ടെ​ന്ന് അ​റി​യാ​ന്‍ ക​ഴി​ഞ്ഞു. സ​മ​യ​ബ​ന്ധി​ത​മാ​യി ക്ലാ​സു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി കൃ​ത്യ​സ​മ​യ​ത്ത് ത​ന്നെ പ​രീ​ക്ഷ ന​ട​ത്തും.

ആ​ദ്യ ദി​വ​സ​ങ്ങ​ളി​ല്‍ കു​ട്ടി​ക​ളു​ടെ കു​റ​വു​ണ്ടാ​യേ​ക്കാം. ര​ണ്ട് മൂ​ന്ന് ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ എ​ല്ലാ കു​ട്ടി​ക​ളും സ്‌​കൂ​ളി​ലെ​ത്തു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ചി​ല അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​ടെ അ​നാ​വ​ശ്യ​മാ​യ പ്ര​സ്താ​വ​ന​ക​ള്‍​ക്ക് മ​റു​പ​ടി പ​റ​യു​ന്നി​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Top