വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു; ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും

കൊല്ലം: അഞ്ചലില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു. മരണത്തില്‍ ദുരൂഹത ഉണ്ടെന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്ത്. അഞ്ചല്‍ നെട്ടയം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങില്‍ ബന്ധുവായ ഒരാള്‍ തന്നെ ഉപദ്രവിച്ചതായി കുട്ടി പറഞ്ഞിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിനെ വിവരം അറിയിച്ചിരുന്നു. എന്നാല്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തിയപ്പോള്‍ മൊഴി നല്‍കാന്‍ കുട്ടി തയ്യാറായിരുന്നില്ല. ഈ സംഭവത്തിനുശേഷമാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതോടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നാരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Top