ആലപ്പുഴയില്‍ സ്‌കൂളില്‍ നിന്നു മടങ്ങിയ വിദ്യാര്‍ഥിനിയെ കൂട്ടംചേര്‍ന്നു പീഡിപ്പിച്ചു

ആലപ്പുഴ: സ്‌കൂള്‍ തുറന്ന ദിവസം വീട്ടിലേക്കു മടങ്ങിയ വിദ്യാര്‍ഥിനിയെ സംഘം ചേര്‍ന്നു പീഡിപ്പിച്ചെന്ന് പരാതി. എടത്വ മുട്ടാറിലാണ് 15 വയസ്സുകാരി പീഡിപ്പിക്കപ്പെട്ടത്.

സ്‌കൂളില്‍ നിന്നു തിങ്കളാഴ്ച ഉച്ചയ്ക്കു വീട്ടിലേക്കു പോകുന്ന വഴിയില്‍വച്ച് ഏതാനും പേര്‍ പിടിച്ചു കൊണ്ടുപോയി പീഡിപ്പിച്ചെന്നു വിദ്യാര്‍ഥിനി പറയുന്നു. ജില്ലാ പൊലീസ് മേധാവി ജി.ജയ്‌ദേവ് ഉള്‍പ്പെടെയുള്ളവര്‍ രാമങ്കരി പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണം തുടങ്ങി.

 

Top