തട്ടിക്കൊണ്ട് പോയ കോളേജ് വിദ്യാര്‍ത്ഥിനിയെ മംഗളൂരുവില്‍ നിന്ന് കണ്ടെത്തി

കാസര്‍കോട്: മഞ്ചേശ്വരത്ത് നിന്നും തട്ടിക്കൊണ്ടു പോയ കോളേജ് വിദ്യാര്‍ത്ഥിയെ മംഗളൂരുവില്‍ നിന്ന് കണ്ടെത്തി. വോര്‍ക്കാടി കൊള്ളിയൂരിലെ അബൂബക്കറിന്റെ മകന്‍ ഹാരിസിനെയാണ് തട്ടിക്കൊണ്ട് പോയത്. തട്ടിക്കൊണ്ട് പോയവര്‍ നഗരത്തിലെ ഒരു ബസ് സ്റ്റോപ്പില്‍ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ട് പോകലിന് കാരണം.

ഹാരിസിന്റെ അമ്മാവന്‍ ലത്തീഫുമായി ഉള്ള സാമ്പത്തിക ഇടപാടാണ് കാരണം. സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം തീര്‍പ്പായതിനെത്തുടര്‍ന്നാണ് ഹാരിസിനെ വിട്ടയത്. തട്ടിക്കൊണ്ടു പോയി മൂന്ന് ദിവസം കഴിഞ്ഞാണ് ഹാരിസ് പുറംലോകം കാണുന്നത്. സഹോദരിക്കൊപ്പം മംഗളൂരുവിലെ കോളേജിലേക്ക് പോകുന്നതിനിടെയാണ് ഹാരിസിനെ തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരേയും കണ്ടെത്താനായിട്ടില്ല. അതേസമയം സാമ്പത്തിക ഇടപാടുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്നാണ് ഹാരിസിന്റെ വീട്ടുകാര്‍ പറയുന്നത്. ഹാരിസിനെ കൊണ്ടുവരാന്‍ പൊലീസ് സംഘം മംഗളൂരുവിലേക്ക് പോയിട്ടുണ്ട്.

Top