ചെന്നൈയില്‍ കോളെജ് ഗേറ്റിന് മുന്നില്‍ ബികോം വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു

murder

ചെന്നൈ : ചെന്നൈ കെ.കെ.നഗറിലുള്ള മീനാക്ഷി കോളെജില്‍ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു. ബികോം വിദ്യാര്‍ഥിനി അശ്വനിയാണ് കുത്തേറ്റ് മരിച്ചത്. കോളെജ് ഗേറ്റിന് മുന്നില്‍ വെച്ചാണ് കുത്തേറ്റത്. പ്രതി അഴകേശനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

ക്ലാസ് കഴിഞ്ഞു പുറത്തേക്കു വരികയായിരുന്ന അശ്വിനിയെ ഗേറ്റിൽ വച്ച് അഴകേശൻ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇയാളെ
പൊലീസ് ചോദ്യം ചെയ്തുവരികയാണ്. മർദിച്ചവശനാക്കിയാണു നാട്ടുകാർ അഴകേശനെ പൊലീസിനു കൈമാറിയത്. കൂടുതൽ വിവരങ്ങൾ ചോദ്യം ചെയ്യലിൽ മാത്രമേ വ്യക്തമാകൂവെന്നു കെകെ നഗർ പൊലീസ് അറിയിച്ചു.

മധുരവയൽ സ്വദേശികളാണ് അഴകേശനും അശ്വിനിയും. തന്നെ നിരന്തരം ശല്യപ്പെടുത്തുന്നുവെന്നു കാണിച്ച് ഇയാൾക്കെതിരെ മധുരവയൽ പൊലീസ് സ്റ്റേഷനിൽ അശ്വിനി പരാതി നൽകിയിരുന്നു. ഇതിലുള്ള പകയാണോ കൊലപാതകത്തിനു പിന്നിലെന്നാണ് അന്വേഷിക്കുന്നത്.

Top