സഹപാഠികള്‍ ചേര്‍ന്ന് കോമ്പസ് ഉപയോഗിച്ച് വിദ്യാര്‍ത്ഥിയെ; ആക്രമിച്ചു കുത്തേറ്റത് 108 വട്ടം

മധ്യപ്രദേശ്:നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ചേര്‍ന്ന് കോമ്പസ് ഉപയോഗിച്ച് ആക്രമിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. കുട്ടികള്‍ തമ്മിലുള്ള വഴക്കിനിടയിലാണ് സംഭവം. മൂന്ന് സഹപാഠികള്‍ നടത്തിയ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്ക് 108 തവണ കുത്തേറ്റു.

നവംബര്‍ 24ന് എയ്റോഡ്രോം പൊലീസ് സ്റ്റേഷനു കീഴിലുള്ള സ്വകാര്യ സ്‌കൂളിലാണ് സംഭവം ഉണ്ടായത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ കുട്ടികള്‍ തമ്മിലുള്ള വഴക്കിനിടെ കോമ്പസ് ഉപയോഗിച്ച് 108 വിദ്യാര്‍ത്ഥിയെ കുത്തുകയായിരുന്നു. 108തവണ കുത്തുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു. മകന്‍ കരഞ്ഞുകൊണ്ടാണ് വീട്ടിലെത്തിയത്. മകന്റെ ശരീരത്തില്‍ നിറയെ മുറിവുകളും പാടുകളുമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

”മകന്‍ വീട്ടില്‍ തിരിച്ചെത്തിയ ശേഷം കരഞ്ഞുകൊണ്ട് അവന്‍ നേരിട്ട ദുരനുഭവം വിവരിച്ചു. എന്തുകൊണ്ടാണ് സഹപാഠികള്‍ മകനോട് ഇത്ര ക്രൂരമായി പെരുമാറിയതെന്ന് എനിക്കറിയില്ല. ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടും നല്‍കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് തയ്യാറായില്ല”-അദ്ദേഹം പറഞ്ഞു. എയ്റോഡ്രോം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പിതാവ് പറഞ്ഞു.

സംഭവത്തില്‍ ശിശുക്ഷേമ സമിതി ഇടപെട്ടിട്ടുണ്ട്. സംഭവത്തില്‍ പൊലീസിനോട് അന്വേഷണ റിപ്പോര്‍ട്ട് അധ്യക്ഷ പല്ലവി പോര്‍വാള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാ കുട്ടികളും 10 വയസ്സിന് താഴെയുള്ളവരാണ്, നിയമ വ്യവസ്ഥകള്‍ അനുസരിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ വിവേക് സിംഗ് ചൗഹാന്‍ വ്യക്തമാക്കി.

Top