സഹപാഠികള്‍ മൂത്രം കുടിപ്പിച്ചെന്ന് പരാതിപ്പെട്ടതിന് ശിക്ഷ; ദളിത് വിദ്യാര്‍ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു

ജലന്ധര്‍: പഞ്ചാബില്‍ സഹപാഠികള്‍ മൂത്രം കുടിപ്പിച്ച ദളിത് വിദ്യാര്‍ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു. സംഭവം പരാതിപ്പെട്ടതിന് അധ്യാപകന്‍ ശിക്ഷിച്ചതിനെ തുടര്‍ന്നാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കാന്‍ ശ്രമിച്ചത്.

വീടിനുമുകളില്‍ നിന്നും താഴെക്കു ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നേരത്തെ, സഹപാഠികള്‍ കുട്ടിയുടെ വാട്ടര്‍ബോട്ടിലില്‍ മൂത്രം ഒഴിക്കുകയും ഇത് കുടിപ്പിക്കുകയും ചെയ്തിരുന്നു. സംഭവം അധ്യാപകനായ ശ്രിഖി ശര്‍മയോട് കുട്ടി പറഞ്ഞപ്പോള്‍ ശകാരിക്കുകയാണ് ഉണ്ടായതെന്ന് വിദ്യാര്‍ഥിയുടെ അമ്മ പറഞ്ഞു.

മാത്രമല്ല, ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും ചെയ്തതായി അവര്‍ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top