തിരുവനന്തപുരത്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: കിളിമാനൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍. പൊരുന്തമണ്‍ പള്ളിമുക്ക് ആശാ നിവാസില്‍ ഷിജുവിന്റെ മകന്‍ അഭിനവിനെ(13) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കിളിമാനൂര്‍ ഗവണ്‍മെന്റ്‌ എച്ച് എസ് എസില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അഭിനവ്.

ഇന്നലെ വൈകിട്ട് ആറ് മണിയോടെ വീടിന് സമീപത്തെ പുളിമരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടത്.

കുട്ടിയുടെ മാതാപിതാക്കള്‍ തിരുവനന്തപുരത്ത് പോയി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കുട്ടിയെ വീട്ടില്‍ കണ്ടില്ല. തുടര്‍ന്ന് മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ പുളിമരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Top