യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യശ്രമം

തിരുവനന്തപുരം:തിരുവന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യശ്രമം. കണ്ണൂര്‍ സ്വദേശിയായ മൂന്നാം വര്‍ഷ ഹിസ്റ്ററി വിദ്യാര്‍ഥിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

കോളേജ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയാണ് വിദ്യാര്‍ത്ഥി ജീവനൊടുക്കാന്‍ ശ്രമിച്ചത്.പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

ഇയാള്‍ മുന്‍പും ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടെന്ന് സഹപാഠികള്‍ പറഞ്ഞു. പ്രണയനൈരാശ്യമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം

Top