വീണ്ടും തമിഴ്‌നാട്ടിൽ വിദ്യാർത്ഥി ആത്മഹത്യ: സ്‌കൂളിലേക്കുള്ള റോഡ് ഉപരോധിച്ചു

ചെന്നൈ: വീണ്ടും തമിഴ്‌നാട്ടിൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യ . ചെന്നൈയ്ക്ക് സമീപമുള്ള തിരുവെള്ളൂർ ജില്ലയിലെ കീഴ്‌ചേരി സെന്റ് ആന്റണീസ് സ്‌കൂളിലെ പ്ലസ് ടൂ വിദ്യാർത്ഥിനിയാണ് കോളേജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ചത്. സ്‌കൂളിലെത്തിയ ശേഷം ഹോസ്റ്റലിലേക്ക് മടങ്ങിയ വിദ്യാർത്ഥിനിയെയാണ് പിന്നീട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് സിഐഡി വിഭാഗത്തിനാണ് കേസന്വേഷണ ചുമതല.

ആത്മഹത്യയ്ക്ക് കാരണം വ്യക്തമല്ല. കുട്ടിയുടെ മരണ വിവരം ബന്ധുക്കളെ അറിയിക്കുന്നതിൽ സ്‌കൂൾ അധികൃതർക്ക് വീഴ്ച സംഭവിച്ചുവെന്ന് ബന്ധുക്കൾ ആരോപിച്ചു. കുട്ടിയുടെ മരണത്തിൽ പ്രതിഷേധിച്ച് ബന്ധുക്കളും നാട്ടുകാരും സ്‌കൂളിലേക്കുള്ള റോഡ് ഉപരോധിക്കുകയാണ്. കള്ളക്കുറിച്ചി സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സ്‌കൂളിലും പരിസരത്തും പോലീസ് വൻ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Top