തമിഴ്നാട്ടില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; ജീവനൊടുക്കിയത് ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി

ചെന്നൈ: വിദ്യാർത്ഥികളുടെ ആത്മഹത്യ തമിഴ്നാട്ടിൽ തുടരുകയാണ്. ഇന്ന് വീണ്ടും ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. 24 മണിക്കൂറിനുള്ളില്‍ മൂന്നാമത്തെ വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്യുന്നത്.

കളക്കാട് രാജലിംഗപുരത്തെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് ഇന്ന് ജീവനൊടുക്കിയത്. വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. കോളേജ് ഫീസ് അടയ്ക്കാൻ വഴിയില്ലെന്ന് എഴുതി വെച്ച ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.

ഇന്ന് രാവിലെ ശിവഗംഗ കാരക്കുടി ചക്കോട്ടയിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയിരുന്നു. വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ശിവകാശിക്ക് സമീപം അയ്യംപെട്ടി ഗ്രാമത്തിലെ പ്ലസ് വൺ വിദ്യാർത്ഥി ഇന്നലെ വൈകുന്നേരം ജീവനൊടുക്കിയിരുന്നു. ഇതോടെ രണ്ടാഴ്ച്ചക്കുള്ളില്‍ തമിഴ്നാട്ടില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ എണ്ണം ആറായി.

നാല് പെൺകുട്ടികളും ഒരു ആൺകുട്ടിയുമടക്കം അഞ്ച് ഹയർ സെക്കന്‍ററി വിദ്യാർത്ഥികളാണ് ഇതിന് മുന്നേ ആത്മഹത്യ ചെയ്തത്.

Top