സീതയെ തട്ടിക്കൊണ്ടുപോയത് രാമനെന്ന്; ഗുജറാത്തിലെ പാഠപുസ്തകം വിവാദമാകുന്നു

അഹമ്മദാബാദ്: ഗുജറാത്തിലെ പാഠപുസ്തകം വിവാദമാകുന്നു. സീതയെ തട്ടിക്കൊണ്ടുപോയത് രാമനാണെന്നാണ് പാഠപുസ്തകം പറയുന്നത്. ഗുജറാത്ത് സ്റ്റേറ്റ് ബോര്‍ഡ് ഓഫ് സ്‌കൂള്‍ ടെക്സ്റ്റ് ബുക്‌സ (ജി എസ് ബി എസ് ടി) പുറത്തിറക്കിയ 12ാം ക്ലാസ്സിലെ സംസ്‌കൃത പാഠപുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയിലാണ് ഈ വിവാദ പരാമര്‍ശം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പുസ്തകത്തിലെ 106ാം പേജില്‍, കാളിദാസന്റെ രഘുവംശത്തെ കുറിച്ച് പരാമര്‍ശിക്കുന്നിടത്താണ് സീതാദേവിയെ രാമന്‍ തട്ടിക്കൊണ്ടു പോയതായി പരാമര്‍ശിച്ചിരിക്കുന്നത്. അതോസമയം, പരിഭാഷയിലുണ്ടായ പിഴവാണ് തെറ്റിനു കാരണമെന്ന് ജി എസ് ബി എസ് ടിയുടെ എക്‌സ്‌ക്യൂട്ടീവ് പ്രസിഡന്റ് ഡോ.നിതിന്‍ പേത്താനി വ്യക്തമാക്കി.

Top