എസ്എസ്എല്‍സി മൂല്യനിര്‍ണയം പൂര്‍ത്തിയായി; പരീക്ഷാ ഫലം മെയ് എട്ടിനുള്ളില്‍ എത്തും

sslc

തിരുവനന്തപുരം എസ്എസ്എല്‍സി മൂല്യനിര്‍ണയം പൂര്‍ത്തിയായി. പരീക്ഷാ ഫലം മെയ് എട്ടിനുള്ളില്‍ പ്രഖ്യാപിക്കും. 4,35,142 വിദ്യാര്‍ത്ഥികളാണ് റഗുലര്‍ വിഭാഗത്തില്‍ പരീക്ഷയെഴുതിയിരിക്കുന്നത്.

സര്‍ക്കാര്‍ സ്‌കൂളുകളിലെ 1,42,033 കുട്ടികളും എയിഡഡ് സ്‌കൂളുകളിലെ 2,62,125 കുട്ടികളും എസ്എസ്എസ്എല്‍സി പരീക്ഷയെഴുതി. അണ്‍ എയിഡഡ് സ്‌കൂളുകളിലെ 30,984 കുട്ടികളും പരീക്ഷയെഴുതി. ഗള്‍ഫ് മേഖലയില്‍ 495 കുട്ടികളും ലക്ഷദ്വീപ് മേഖലയില്‍ 682 പേരും പരീക്ഷയെഴുതി.

Top