പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; യുവാവ് പിടിയിൽ

മണര്‍കാട്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ വടവാതൂര്‍ ശാന്തിഗ്രാം കോളനി പുത്തന്‍പറമ്പില്‍ റെജിനെ(25) എസ്എച്ച്ഒ കെ.വിനുകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. പ്രണയം നടിച്ച് വിദ്യാര്‍ഥിനിയെ പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.

രക്ഷിതാക്കള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് റെജിന്‍ ഒളിവില്‍ പോയിരുന്നു. പൊലീസ് നടത്തിയ തിരച്ചിലില്‍ കഴിഞ്ഞ ദിവസം പിടികൂടുകയായിരുന്നു. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞു. എസ്‌ഐ കെ.കെ. ജോസഫ്, ഗ്രേഡ് എസ്‌ഐമാരായ ഗോപകുമാര്‍, അനില്‍കുമാര്‍, ചാക്കോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

കോട്ടയം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മനോദൗര്‍ബല്യമുള്ള യുവതിയെ നിരന്തരം പീഡിപ്പിച്ച കേസില്‍ മാലം മലാട്ടുവീട് അജയകുമാര്‍ (52), മാലം പോസ്റ്റ്ഓഫിസ് പടി കൊല്ലംകുഴിയില്‍ രാജു ലൂക്കോസ് (61) എന്നിവരെ അറസ്റ്റ് ചെയ്തു. എസ്എച്ച്ഒ വിനുകുമാര്‍, എസ്‌ഐ കെ.കെ. ജോസഫ്, ഗ്രേഡ് എസ്‌ഐമാരായ ഗോപകുമാര്‍, ബിനു, സിപിഒമാരായ സുരേഷ്, ഫ്രജിന്‍ദാസ്, മുഹമ്മദ് ഷാ, ശാന്തി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

 

Top