മധ്യപ്രദേശില്‍ ഒമ്പതാം ക്ലാസുകാരിയ്ക്ക് പീഡനം, സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

arrest

ജബല്‍പുര്‍: മധ്യപ്രദേശില്‍ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍.

മധ്യപ്രദേശിലെ സിഹോറിലായിരുന്നു സംഭവം. കേസില്‍ പ്രിന്‍സിപ്പല്‍ അഖിലേഷ് മാളവ്യ അറസ്റ്റിലായി.

പതിനാലുകാരിയായ വിദ്യാര്‍ഥിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് ഇയാളെ മര്‍ദ്ദിച്ച ശേഷമാണ് പോലീസിന് കൈമാറിയത്.

എന്നാല്‍ സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നാണ് പ്രിന്‍സിപ്പല്‍ പറയുന്നത്. താന്‍ വിദ്യാര്‍ഥിനിയുടെ ബുക്കില്‍ നിന്നും പ്രണയലേഖനം കണ്ടെടുത്തു. ബന്ധുക്കളെ ഈ വിവരം അറിയിക്കുകയും ചെയ്തു. എന്നാല്‍ ബന്ധുക്കളെത്തി തന്നെ മര്‍ദിക്കുകയായിരുന്നെന്നും പ്രിന്‍സിപ്പല്‍ പറയുന്നു.

Top