ഒഡീഷയില്‍ അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ചു; പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തു

rape

ഭൂവനേശ്വര്‍: ഒഡീഷയില്‍ അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥിനിയെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ഇയാള്‍ പീഡനത്തിനിരയാക്കിയത്.

പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പ്രന്‍സിപ്പലിനെ പൊലീസ് അറസ്റ്റു ചെയ്തു. പെണ്‍കുട്ടിയെ ഓഫീസിലേക്ക് വിളിച്ചു വരുത്തി കാല് മസാജ് ചെയ്യാന്‍ പ്രിന്‍സിപ്പല്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും പിന്നീട് കുട്ടിയെ മാനഭംഗപ്പെടുത്തുകയായിരുന്നുവെന്നുമാണ് പരാതിയില്‍ പറയുന്നത്.

അതേസമയം താന്‍ കുട്ടിയെ മാനഭംഗപ്പെടുത്തിയിട്ടില്ലെന്നും തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

Top