അധ്യാപകന്‍ മാനസികമായി പീഡിപ്പിച്ചു; വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ചു

Suicide attempt

തളിപ്പറമ്പ്: അധ്യാപകന്‍ മാനസികമായി പീഡിപ്പിച്ചതില്‍ മനം നൊന്ത് ധര്‍മ്മശാലയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയിലെ (നിഫ്റ്റ്) വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ചു. മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയെ അമിതമായി ഗുളിക കഴിച്ച നിലയില്‍ തളിപ്പറമ്പ് സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

താമസസ്ഥലത്തു വെച്ച് ഗുളിക കഴിച്ച വിദ്യാര്‍ത്ഥിനി വിവരം കൂട്ടുകാരിയെ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ പേരെത്തി വിദ്യാര്‍ത്ഥിനിയെ ആശുപത്രിയിലെത്തിച്ചു. അപകടനില തരണംചെയ്തതായി ഡോക്ടര്‍ പറഞ്ഞു. പൊലീസ് വിദ്യാര്‍ത്ഥിനിയില്‍ നിന്ന് മൊഴിയെടുത്തു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ടെക്‌സ്‌റ്റൈല്‍ വിഷയം പഠിപ്പിക്കുന്ന അധ്യാപകനെതിരെയാണ് പരാതി. ടെക്‌സ്‌റ്റൈല്‍ ക്ലാസിലെ 30 വിദ്യാര്‍ത്ഥികളില്‍ 20 പേരെയും പുറത്താക്കിയതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ടെക്‌സ്‌റ്റൈല്‍ വിഷയത്തില്‍ കൂട്ടമായി തങ്ങളെ തോല്‍പ്പിക്കാറുണ്ടെന്നും അവര്‍ പറയുന്നു.

Top