ബോളിവുഡ് ചിത്രം ‘സ്റ്റുഡന്റ ഓഫ് ദി ഇയര്‍ 2’ :പുതിയ വീഡിയോ ഗാനം കാണാം

ടൈഗര്‍ ഷെറോഫിനെ നായകനാക്കി പുനീത് മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ചിത്രം ‘സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2’ വിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. ‘മുംബൈ ദില്ലി ദി കുടിയാന്‍’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ദേവ് നേഗി, പായല്‍ ദേവ്, വിശാല്‍ എന്നിവര്‍ ചേര്‍ന്നാണ്. വായുവിന്റെ വരികള്‍ക്ക് വിശാല്‍-ശേഖര്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്.

കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ചിത്രത്തില്‍ അനന്യ പാണ്ഡെ, താര സുതാറിയ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം മെയ് 10ന് റിലീസിനെത്തും.

Top