‘സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2’ : പുതിയ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു

ടൈഗര്‍ ഷെറോഫിനെ നായകനാക്കി പുനീത് മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ചിത്രം ‘സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2’ വിലെ പുതിയ ഗാനം പുറത്തുവിട്ടു. ഫക്കിര എന്ന ഗാനമാണ് പുറത്തുവിട്ടത്. സനം പുരി, നീതി മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അന്‍വിത ദത്തിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് വിശാല്‍ ശേഖര്‍ ആണ്.

കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ചിത്രത്തില്‍ അനന്യ പാണ്ഡെ, താര സുതാറിയ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം മെയ് 10ന് റിലീസിനെത്തും.

Top