കരണ്‍ ജോഹര്‍ ചിത്രം ‘സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ 2’ ; റിലീസ് തിയതി പ്രഖ്യാപിച്ചു

രണ്‍ ജോഹറിന്റെ പുതിയ ചിത്രം ‘സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ 2’ റിലീസ് തീയതി മാറ്റി. നവംബര്‍ 23 ന് റിലീസ് ചെയ്യാനിരുന്ന ചിത്രം അടുത്ത വര്‍ഷം മെയ് 10 ന് തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. കരണ്‍ ജോഹര്‍ ട്വിറ്ററിലൂടെയാണ് വിവരം പുറത്തുവിട്ടത്.

ടൈഗര്‍ ഷ്‌റോഫ് നായകനായെത്തുന്ന ചിത്രത്തില്‍ താരാ സുതാര്യയും അനന്യ പാണ്ഡേയുമാണ് നായികമാര്‍. ഈ വര്‍ഷം ഏപ്രിലില്‍ ഡെറാഡൂണില്‍വെച്ചായിരുന്നു ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയത്. പുനീത് മല്‍ഹോത്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധര്‍മ പ്രൊഡക്ഷന്‍സ് ബാനറില്‍ കരണ്‍ ജോഹറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കരണ്‍ ജൊഹറിന്റെ ഏറ്റവും മികച്ച ഹിറ്റ് ചിത്രമായ ‘സ്റ്റുഡന്റ് ഓഫ് ദ ഇയര്‍’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇത്. വരുണ്‍ ധവാന്‍, ആലിയ ഭട്ട്, സിദ്ധാര്‍ഥ് മല്‍ഹോത്ര എന്നീ മൂന്നു പ്രമുഖ താരങ്ങളായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Top