‘സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2’ ചിത്രത്തിന്റെ ആദ്യ ഗാനം ഇന്ന് പുറത്തുവിടും

ടൈഗര്‍ ഷെറോഫിനെ നായകനാക്കി പുനീത് മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ചിത്രം ‘സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2’ വിലെ ആദ്യ ഗാനം ഇന്ന് പുറത്തിറങ്ങും. കരണ്‍ ജോഹര്‍ തന്റെ ട്വിറ്ററിലൂടെയാണ് വിവരം പുറത്തുവിട്ടത്.

കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ചിത്രത്തില്‍ അനന്യ പാണ്ഡെ, താര സുതാറിയ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം മെയ് 10 റിലീസിനെത്തും.

Top