‘സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2’ : ആദ്യ ഗാനത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടു

ടൈഗര്‍ ഷെറോഫിനെ നായകനാക്കി പുനീത് മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ചിത്രം ‘സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2’ വിലെ മേക്കിങ് വീഡിയോ പുറത്തുവിട്ടു. ചിത്രത്തിലെ ഒരു ഗാനത്തിന്റെ മേക്കിങ് വീഡിയോ ആണ് പുറത്തുവിട്ടത്.

വിശാല്‍ ദഡ്ലാനി, പായല്‍ ദേവ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അന്‍വിദ ദത്താണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. കിഷേര്‍ കുമാറിന്റെ ‘യെ ജവാനി ഹെ ദിവാനി’ ചിത്രത്തിലെ ജവാനി ദിവാനി എന്ന ഗാനത്തിന്റെ റീമേക്ക് ആണ് ഈ ഗാനം.

കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ചിത്രത്തില്‍ അനന്യ പാണ്ഡെ, താര സുതാറിയ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം മെയ് 10ന് റിലീസിനെത്തും.

Top