തിരുവനന്തപുരം കാട്ടാക്കടയില്‍ വിദ്യാര്‍ഥിയെ കാണാതായി; ഗോവിന്ദ് എ എന്ന 13 കാരനെയാണ് കാണാതായത്

കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കടയില്‍ കത്തെഴുതി വെച്ച ശേഷം വീട് വിട്ടിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി. കാട്ടാക്കട ആനാകോട് അനുശ്രീയില്‍ അനില്‍കുമാറിന്റെ മകന്‍ ഗോവിന്ദ് എ എന്ന 13 കാരനെയാണ് കാണാതായത്. 8 എ യിലെ സുഹൃത്തിന് കളര്‍ പെനിസിലുകള്‍ നല്‍കണം എന്നും ഞാന്‍ പോകുന്നു എന്നും ആണ് കുട്ടി കത്തില്‍ എഴുതിയിരിക്കുന്നത്.

സംഭവത്തില്‍ കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ ആണ് കുട്ടിയെ കാണാതായത്. പട്ടകുളം പ്രദേശത്തെ സിസിടിവിയില്‍ കുട്ടി കുടയും ചൂടി നടന്നു പോകുന്നത് ദൃശ്യങ്ങളില്‍ ലഭിച്ചിട്ടുണ്ട്. പാന്റ്സും ഷര്‍ട്ടും ആണ് വേഷം. പുലര്‍ച്ചെ 5 30 നുള്ള സിസിടിവ ദൃശ്യങ്ങളിലാണ് കുട്ടിയുടെ ചിത്രം ലഭിച്ചിരിക്കുന്നത്. കള്ളിക്കാട് ചിന്തലയ സ്‌കൂളില്‍ എട്ടാം ക്ലാസില്‍ ആണ് കുട്ടി പഠിക്കുന്നത്.

കണ്ടു കിട്ടുന്നവര്‍ കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ കാട്ടാക്കട പോലീസ് സ്റ്റേഷന്‍ 04712290223 എന്ന നമ്പറിലോ ബന്ധുവിന്റെ 9895896890 എന്ന നമ്പറിലോ അറിയിക്കണം. കുട്ടിയ്ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി കാട്ടാക്കട പൊലീസ് വിശദമാക്കിയിട്ടുണ്ട്.

Top