ഐഷി ഘോഷ് ബംഗാളിലെ ജമുരിയയില്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിക്കും

ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റും എസ്.എഫ്.ഐ നേതാവുമായ ഐഷി ഘോഷ് ബംഗാളിലെ ജമുരിയ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിക്കും. ഇതോടെ ജെ.എന്‍.യു വിദ്യാര്‍ഥി സംഘടന നേതാവായിരിക്കെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യ വ്യക്തിയാകും ഐഷി ഘോഷ്. കര്‍ഷക സംഘടനകളുടെ പിന്തുണയോടെയാണ് ഐഷി മത്സരിക്കുക.

‘ജമുരിയ നിയമസഭ മണ്ഡലത്തില്‍ നിന്ന് സി.പി.എം സ്ഥാനാര്‍ഥിയായി മത്സരിക്കും. സംയുക്ത കിസാന്‍ മോര്‍ച്ച പിന്തുണ നല്‍കും. എല്ലാവരുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നു’ -ഐഷി ഘോഷ് ട്വീറ്റില്‍ കുറിച്ചു ചെയ്തു. ഇടതുപക്ഷവും കോണ്‍ഗ്രസും സംയുക്തമായാണ് ബംഗാളില്‍ മത്സരത്തിനിറങ്ങുക. ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടും സഖ്യത്തിനൊപ്പമുണ്ട്. മാര്‍ച്ച് അഞ്ചിന് ഇടതുമുന്നണി ആദ്യ രണ്ടുഘട്ടത്തിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. ബാക്കി ആറുഘട്ടങ്ങളിലെ സ്ഥാനാര്‍ഥികളെ ബുധനാഴ്ച പ്രഖ്യാപിച്ചു.

 

 

Top