ഡല്‍ഹിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

man kills friend

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി സഹപാഠികളുടെ മര്‍ദ്ദനമേറ്റ് മരിച്ചു. ജ്യോതിനഗറിലെ എസ്‌കെവി സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം.

ബാബര്‍പുര്‍ സ്വദേശിയായ ഗൗരവ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒരുകൂട്ടം വിദ്യാര്‍ഥികളെ പോലീസ് ചോദ്യംചെയ്തു.

ക്ലാസ് ടീച്ചറെ കാണാന്‍ സ്റ്റാഫ് റൂമിലേക്ക് പോകുംവഴിയാണ് ഗൗരവിനുനേരെ ആക്രമണമുണ്ടായത്. വിദ്യാര്‍ത്ഥികള്‍ ഗൗരവിനെ ആക്രമിക്കാനുള്ള കാരണമെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

Top