കോഴിക്കോട് വിദ്യാര്‍ഥിനി പുഴയില്‍ ചാടി

കോഴിക്കോട്:പന്തീരാങ്കാവ് അറപ്പുര പാലത്തില്‍ നിന്നും ചാലിയാര്‍ പുഴയിലേക്ക് ചാടിയ വിദ്യാര്‍ഥിനിയെ കാണാതായി.പന്തീരാങ്കാവ് ചിറക്കാട് കുന്നുമ്മല്‍ മുകുന്ദന്റെ മകള്‍ മനീഷയെ ആണ് കാണാതായത്.

ഉച്ചയ്ക്ക് 11 മണിയോടെയാണ് സംഭവം. ഇതുവഴി വന്ന ലോറിക്കാരാണ്‌ വിദ്യാര്‍ഥിനി പുഴയിലേയ്ക്ക് ചാടുന്നത് കണ്ടത്‌. ഇവരാണ് നാട്ടുകാരെയും പോലീസിനെയും വിവരം അറിയിച്ചത്.

വിദ്യാര്‍ഥിനിയുടെ ബാഗും ചെരിപ്പും പുഴയുടെ സമീപത്ത് നിന്നും ലഭിച്ചിട്ടുണ്ട്. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും സ്‌കൂബാ ഡൈവിംഗ് സംഘവും തെരച്ചില്‍ നടത്തുകയാണ്.

Top