യു.പിയിൽ കൂട്ടബലാത്സംഗത്തിനിരയായ വിദ്യാർത്ഥിനി ജീവനൊടുക്കി

ഉത്തർപ്രദേശ്: ട്യൂഷൻ ക്ലാസ്​ കഴിഞ്ഞ്​ വീട്ടിലേക്ക്​ മടങ്ങുന്ന​ വഴി കൂട്ടബലാത്സംഗത്തിനിരയായ ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കി. ഉത്തർപ്രദേശിലെ സർധനയിലെ കപ്സർ ഗ്രാമത്തിലാണ് ദാരുണമായ​ സംഭവം നടന്നത്. ക്ലാസ്​ കഴിഞ്ഞ്​ മടങ്ങുന്ന വഴി പെൺകുട്ടിയെ നാല്​ യുവാക്കൾ കടത്തിക്കൊണ്ടുപോയ ശേഷം ആളൊഴിഞ്ഞ കെട്ടിടത്തിൽ എത്തിച്ച്​ ബാലാത്സംഗത്തിനിരയാക്കുകയായിരുന്നു.

വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി വിഷം കഴിച്ച്​ ആത്മഹത്യ ചെയ്​തു.ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട്​ പ്രതികളെ പൊലീസ് അറസ്റ്റ്​ ചെയ്​തു. പെൺകുട്ടിയുടെ വീട്ടിൽ നിന്ന്​ ആത്മഹത്യ കുറിപ്പ്​ ലഭിച്ചതായും റൂറൽ പൊലീസ്​ സൂപ്രണ്ട്​ കേശവ്​ കുമാർ പറഞ്ഞു.

Top