കനാലില്‍ മീന്‍ പിടിക്കാന്‍ പോയ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍: കനാലില്‍ മീന്‍ പിടിക്കാന്‍ പോയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കുര്‍ക്കഞ്ചേരി ജെ പി എസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും പാലക്കല്‍ പുത്തൂര്‍ വീട്ടില്‍ ഫ്രാന്‍സിസിന്റെ മകന്‍ എഡ്വിന്‍ ആണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്കാണ് എഡ്വിന്‍ മറ്റു രണ്ടു കുട്ടികളോടൊപ്പം മീന്‍ പിടിക്കാനായി കനാലിലേയ്ക്ക് പോയത്. തുടര്‍ന്ന് കുളിക്കാനായി കനാലില്‍ ഇറങ്ങിയപ്പോള്‍ താഴ്ന്നു പോവുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികളുടെ കരച്ചില്‍
കേട്ടാണ് സമീപത്തെ കമ്പനിയിലെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് കുട്ടിയെ പുറത്തെടുത്തത്. എന്നാല്‍ ഉടന്‍ തന്നെ കുട്ടിയെ കൂര്‍ക്കഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Top