student dies as school wall collapses

death

കൊല്ലം: സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് വിദ്യാര്‍ത്ഥി മരിച്ചു. കൊല്ലം മുഖത്തലയിലാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി നിഷാന്താണ് മരിച്ചത്.

ഉച്ചയോടെയാണ് സംഭവം. മുഖത്തല എംജിടിഎച്ച്എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് നിഷാന്ത്. അപകടം നടന്ന ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദ്യാര്‍ത്ഥിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

Top