ചാവക്കാട് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു

തൃശൂര്‍ : പെരുന്നാളിന് വീട്ടിലേക്ക് വരുന്നതിനിടെ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. മലപ്പുറം പാലപ്പെട്ടി സ്വദേശി തെക്കൂട്ട് ഷാരിഖ് ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ചാവക്കാടാണ് അപകടം സംഭവിച്ചത്. മണിപ്പാല്‍ സര്‍വകലാശാല വിദ്യാര്‍ഥിയാണ് ഷാരിഖ്.

അതേസമയം കഴിഞ്ഞ രണ്ട് ദിവസം പെയ്ത കനത്ത മഴയെ തുടര്‍ന്ന് 210 ദുരിതാശ്വാസ ക്യാമ്പുകളിലായി മുപ്പതിനായിരത്തോളം പേരാണ് തൃശൂര്‍ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.

Top