ബസിന്റെ ഡോറില്‍ നിന്നു യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥി പോസ്റ്റില്‍ തലയിടിച്ചു മരിച്ചു

accident

പാലക്കാട് : സ്വകാര്യ ബസിന്റെ ഡോറില്‍ നിന്നു യാത്ര ചെയ്യുകയായിരുന്ന ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി റോഡരുകിലെ ഇലക്ട്രിക് പോസ്റ്റില്‍ തലയിടിച്ചു മരിച്ചു. ചിറ്റൂര്‍ ബോയ്‌സ് ഗവ. എച്ച്എസ്എസ് പ്ലസ് വണ്‍ വിദ്യാര്‍ഥി ഹരിയാണ് (16) മരിച്ചത്.

ഡോറില്‍ പിടിച്ചുനില്‍ക്കെ മുന്നോട്ടു നീങ്ങിയ ബസ് 100 മീറ്റര്‍ മുന്നോട്ടു പോയപ്പോഴാണ് അപകടം. എതിരെ വന്ന വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടെ ബസ് ചെരിഞ്ഞപ്പോള്‍ പോസ്റ്റില്‍ തലയിടിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഹരി മരിച്ചിരുന്നു.

Top