സ്‌കൂളിലേക്കു നടന്നു പോകുന്നതിനിടെ ബൈക്കിടിച്ച് വിദ്യാര്‍ഥിനി മരിച്ചു

തൃശൂര്‍: സ്‌കൂളിലേക്കു നടന്നു പോകുന്നതിനിടെ ബൈക്കിടിച്ച് വിദ്യാര്‍ഥിനി മരിച്ചു. പെരിങ്ങന്നൂര്‍ പാട്ടുരായ്ക്കല്‍ വീട്ടില്‍ അജയകുമാറിന്റെ മകളും പേരാമംഗലം സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിനിയുമായ അഖില (15) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ സ്‌കൂളിലേക്കു നടന്നു പോകുമ്പോള്‍ പേരാമംഗലത്തുവച്ചാണ് അപകടമുണ്ടായത്.

 

Top