ചങ്കുവെട്ടിയില്‍ ബൈക്ക് ലോറിയിലിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കോട്ടയ്ക്കല്‍: ചങ്കുവെട്ടിയില്‍ ബൈക്ക് ലോറിയിലിടിച്ച് ദര്‍സ് വിദ്യാര്‍ഥി മരിച്ചു.വടകര ഒഞ്ചിയം ചാമക്കുന്നുമ്മല്‍ സാലിഹിന്റെ മകന്‍ സെയ്ത് മുഹമ്മദ് സഹല്‍ സാലിഹ്(19) ആണ് മരിച്ചത്.

ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ദേശീയ പാതയില്‍ ചങ്കുവെട്ടി ജംഗ്ഷന് സമീപം ആയുര്‍വേദ കോളേജ് പടിയിലാണ് അപകടമുണ്ടായത്. സഹല്‍ സഞ്ചരിച്ച ബൈക്ക് ലോറിയുമായി ഇടിക്കുകയായിരുന്നു.

യാത്രക്കാരും പൊലീസും ചേര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Top