മദ്രാസ് ഐഐടി ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥി മരിച്ച നിലയിൽ ; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

ചെന്നൈ: മദ്രാസ് ഐഐടി ഹോസ്റ്റല്‍ മുറിയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിയായ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി സ്റ്റീഫൻ സണ്ണിയാണ് മരിച്ചത്. രാവിലെ ഹോസ്റ്റൽ മുറിയിൽ നിന്ന് പുറത്തുവരാത്തതിനെ തുടർന്ന് മറ്റ് വിദ്യാർത്ഥികൾ വാർഡനെ വിവരമറിയിച്ചു. മുറി തുറന്ന് നോക്കിയപ്പോൾ മരിച്ച നിലയിൽ സ്റ്റീഫനെ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാകാമെന്നാണ് പൊലീസ് നിഗമനം.

കാമ്പസിലെ മഹാനദി ഹോസ്റ്റലിൽ ഒരു മുറിയിൽ ഒറ്റയ്ക്കാണ് വിദ്യാർത്ഥി താമസിച്ചിരുന്നത്. കോട്ടൂർപുരം പൊലീസ് അസ്വാഭാവിക മരണത്തിൽ കേസെടുത്ത് ചെന്നൈ സിറ്റി പൊലീസ് അന്വേഷണം തുടങ്ങി. കർണാടക സ്വദേശിയായ മറ്റൊരു വിദ്യാർത്ഥിയും ഇന്നലെ കാമ്പസിൽ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഈ കുട്ടിയെ ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഐഐടി അഡ്മിനിസ്ട്രേഷന്റെ വിദ്യാർത്ഥി പീ‍ഡന നിലപാടുകളാണ് ആത്മഹത്യക്ക് കാരണം എന്നാരോപിച്ച് വിദ്യാർത്ഥികൾ കാമ്പസിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു.

Top