വിദ്യാർത്ഥികളുടെ കൺസഷൻ; കമ്മിറ്റിയെ നിയോഗിച്ച് സർക്കാർ

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ ബസ് കണ്‍സഷന്‍ നിരക്ക് സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. കെ. രവി രാമന്‍ ചെയര്‍മാനായ കമ്മിറ്റിയില്‍ ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം മുന്‍ ഡയറക്ടര്‍ ഡോ ബി. ജി. ശ്രീദേവി, സംസ്ഥാന ഗതാഗത കമ്മീഷണര്‍ എസ്. ശ്രീജിത്ത് ഐപിഎസ് എന്നിവർ അംഗങ്ങളായ കമ്മിറ്റിയെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.

ബസ്ചാര്‍ജ് വര്‍ധിപ്പിച്ചപ്പോള്‍ അതിനോടൊപ്പം കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചെങ്കിലും നിലവിലുള്ള കണ്‍സെഷന്‍ നിരക്ക് തുടരുവാനും ഇക്കാര്യം പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കുവാനുമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനെ തുടര്‍ന്നാണ് പുതിയ കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. ആറു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ കമ്മിറ്റിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Top