ഡാന്‍സ് ക്ലാസിനായി വസ്ത്രങ്ങള്‍ അഴിച്ച് മാറ്റാന്‍ ആവശ്യപ്പെട്ടു; അധ്യാപകനെതിരെ പരാതിയുമായി പെണ്‍കുട്ടി

ഹൈദരാബാദ്: ഡാന്‍സ് ക്ലാസിനെത്തിയ വിദ്യാര്‍ത്ഥികളോട് അധ്യാപകന്‍ അപമര്യാദയായി പെരുമാറിയതായി പരാതി. ഇരുപത്തിയൊന്നുകാരിയായ വിദ്യാര്‍ത്ഥിനിയാണ് അദ്ധ്യാപകനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

ഡാന്‍സ് ക്ലാസ് ആരംഭിക്കുന്നതിന് മുന്‍പായി എല്ലാ വിദ്യാര്‍ത്ഥികളും വസ്ത്രങ്ങള്‍ നീക്കി നഗ്‌നരാവാന്‍ അധ്യാപകന്‍ ആവശ്യപ്പെടുകയായിരുന്നു എന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. അദ്ധ്യാപകന്റെ നിര്‍ദേശത്തെ എതിര്‍ത്ത പെണ്‍കുട്ടി ഏപ്രില്‍ 15ന് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

നാരായണ്‍ഗുഡി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നാടക ഡാന്‍സ് അക്കാദമി പ്രവര്‍ത്തിച്ച് വരുന്നത്. പെണ്‍കുട്ടിയുടെ പരാതിയെ തുടന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

Top