നടുറോഡിൽ വിദ്യാർത്ഥിക്ക് മർദനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടുറോഡിൽ വിദ്യാർത്ഥിക്ക് മർദനം. പട്ടം സെൻ്റ് മേരീസിലെ പ്ലസ് വൺ വിദ്യാർത്ഥി ജെ ഡാനിയലിനാണ് മർദമനേറ്റത്. ഉള്ളൂർ സ്വദേശിയായ ഡാനിയേൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചത്. ബസിൽ നിന്നിറങ്ങിയ ഒരു സംഘം വിദ്യാർത്ഥികൾ ഡാനിയേലിനെ മർദിക്കുകയായിരുന്നു.നഗരത്തിലെ മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഡാനിയേലിനെ മര്‍ദ്ദിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബുധനാഴ്ചയാണ് സംഭവം നടന്നത്.

എന്നാല്‍, പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടില്ല. വിദ്യാര്‍ഥിയോടും രക്ഷിതാക്കളോടും നേരിട്ട് സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Top