ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ ജീ​പ്പ് ഓ​ടി​ച്ച്‌ അ​പ​ക​ട​മു​ണ്ടാ​ക്കി​യ വി​ദ്യാ​ര്‍​ഥി അ​റ​സ്റ്റി​ല്‍

പാലോട്: കോളജ് ഓണാഘോഷത്തിന്റെ ഭാഗമായി ഗതാഗതം തടസപ്പെടുത്തി നടത്തിയ ഘോഷയാത്രയ്ക്കിടെ ജീപ്പ് തട്ടി വഴിയാത്രക്കാരായ അമ്മയ്ക്കും മകനും പരിക്കേറ്റ സംഭവത്തില്‍ ജീപ്പ് ഓടിച്ചിരുന്ന വിദ്യാര്‍ഥി അറസ്റ്റില്‍. പെരിങ്ങമല സ്വദേശി മുഹ്‌സിന്‍ (21) ആണു പിടിയിലായത്.

തിരുവനന്തപുരം പെരിങ്ങമല ഇക്ബാല്‍ കോളജിലെ വിദ്യാര്‍ഥികള്‍ ചൊവ്വാഴ്ച നടത്തിയ ഓണാഘോഷ പരിപാടിയാണ് അപകടത്തില്‍ കലാശിച്ചത്. നൂറോളം വാഹനങ്ങളില്‍ ഘോഷയാത്ര നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.

പൊലീസിന്റെ മുന്നറിപ്പ് മറികടന്നായിരുന്നു പെരിങ്ങമല ഇക്ബാല്‍ കോളജിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ഓണാഘോഷം ഇത്തരത്തില്‍ സംഘടിപ്പിച്ചത്. അപകടരമായ രീതിയില്‍ വാഹനമോടിച്ചതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടിച്ചതിനും കണ്ടാലറിയാവുന്ന 100 വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

കോളേജുകളിലെ ഓണാഘോഷം അതിരുകടക്കരുതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ പ്രതികരിച്ചിരുന്നു.

ഓണാഘോഷത്തിനിടെ തിരുവനന്തപുരം സിഇടി എഞ്ചിയനറിംഗ് കോളജില്‍ ഒരു വിദ്യാര്‍ത്ഥിനി വാഹനമിടിച്ച് മരണപ്പെട്ടതിനു ശേഷം ആഘോഷങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നിയന്ത്രണം കൊണ്ടു വന്നിരുന്നു.

Top