വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടുപോയി തലയ്ക്കടിച്ച് കുറ്റിക്കാട്ടിലുപേക്ഷിച്ചു

ഹൈദരബാദ്: നാലുപേര്‍ ചേര്‍ന്ന് തട്ടികൊണ്ടുപോയി കുറ്റിക്കാട്ടിലുപേക്ഷിച്ച വിദ്യാര്‍ത്ഥിനിയെ ഒന്നരമണിക്കൂറിനുള്ളില്‍ പോലീസ് രക്ഷപ്പെടുത്തി.ഹൈദരാബാദ് ഗട്ട്‌കേസറിലെ ബി.ഫാം വിദ്യാര്‍ത്ഥിനിയെയാണ് യാമ്‌നപേട്ടിലെ വിജനമായ പ്രദേശത്തുനിന്ന് പൊലീസ് കണ്ടെത്തിയത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞദിവസം വൈകിട്ടാണ് സംഭവമുണ്ടായത്. ഗട്ട്‌കേസറിലെ കോളേജില്‌നിന്ന് വീട്ടിലേക്ക് തിരിച്ച വിദ്യാര്‍ഥിനിയെ ഓട്ടോഡ്രൈവറും മറ്റു മൂന്നുപേരും ചേര്ന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. വീട്ടിലേക്ക് പോകാനായി ഓട്ടോയില് കയറിയ പെണ്കുട്ടിയെ അല്പദൂരം പിന്നിട്ടപ്പോള് മറ്റൊരു വാനില് കയറ്റി. തുടര്ന്ന് ഓട്ടോ ഡ്രൈവറും ഈ വാനിലുണ്ടായിരുന്നവരും ചേര്ന്ന് മറ്റൊരു റോഡിലേക്ക് തിരിഞ്ഞു. അപകടം മനസ്സിലാക്കിയ പെണ്കുട്ടി ഉടന്‍ തന്നെ വീട്ടുകാരെ ഫോണില്‍ വിളിച്ച്‌
വിവരം പറഞ്ഞു. എന്നാല് ഇതിനുപിന്നാലെ പെണ്കുട്ടിയെ ആക്രമിച്ച നാലംഗ സംഘം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ഉപദ്രവിക്കുകയായിരുന്നു.

ഇതിനിടെ, പെണ്കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് വീട്ടുകാര് പരാതി നല്‍കിയതോടെ പോലീസ് സംഘം അന്വേഷണം ഊര്ജിതമാക്കിയിരുന്നു. പെണ്കുട്ടിയുടെ മൊബൈല് ടവര് ലൊക്കേഷന് പിന്തുടര്ന്ന പോലീസ് ഒന്നരമണിക്കൂറനുള്ളില്‍ പെണ്കുട്ടിയെ കണ്ടെത്തുകയും ചെയ്തു. യാമ്‌നാപേട്ടിലെ ആളൊഴിഞ്ഞ സ്ഥലത്ത് കുറ്റിക്കാട്ടില് തലയ്ക്ക് മുറിവേറ്റനിലയില് പെണ്കുട്ടിയെ കണ്ടെത്തിയത്. അബോധാവസ്ഥയിലായിരുന്ന പെണ്കുട്ടിയെ ഉടന്‍ ആശുപത്രിയില് എത്തിച്ചു. പെണ്കുട്ടി ലൈംഗികപീഡനത്തിനിരയായോ എന്ന കാര്യം പരിശോധിച്ചുവരികയാണ്. സംഭവത്തില് പ്രതികളെ പിടികൂടാനായി 12 പ്രത്യേക അന്വേഷണസംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

 

Top