ടെസ്റ്റില്‍ 400 വിക്കറ്റുകള്‍ എന്ന അവിസ്മരണീയ നേട്ടം സ്വന്തമാക്കി സ്റ്റുവര്‍ട്ട് ബ്രോഡ്

ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ 400 വിക്കറ്റുകള്‍ എന്ന അവിസ്മരണീയ നേട്ടം സ്വന്തമാക്കി ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. 400 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇംഗ്ലീഷ് ബൗളറാണ് ബ്രോഡ്.

ഓപ്പണര്‍ ടോം ലാതത്തെ ക്രിസ് വോക്‌സിന്റെ കൈകളില്‍ എത്തിച്ചാണ് ബ്രോഡ് 400ാം വിക്കറ്റ് നേടിയത്.
കരിയറിലെ 115ാം ടെസ്റ്റിലാണ് ബ്രോഡ് 400ല്‍ എത്തിയത്. 524 വിക്കറ്റുമായി സഹതാരം ജയിംസ് ആന്‍ഡേഴ്‌സനാണ് ആദ്യം നേട്ടം സ്വന്തമാക്കിയ ഇംഗ്ലീഷ് താരം.

Top